ഇന്ത്യ ഒന്നാമത്
Tuesday, September 2, 2014 11:08 PM IST
ദുബായി: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യക്ക് 114 പോയിന്റാണുള്ളത്. മൂന്നാം ഏകദിനത്തില്‍ ജയിച്ച ഇന്ത്യ ഓസ്ട്രേലിയയുമായി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. എന്നാല്‍, പത്താം സ്ഥാനത്തുള്ള സിംബാബ്വേയോടു പരാജയപ്പെട്ട ഓസീസ് നാലിലേക്കു പതിച്ചു. ഓസീസിനു 111 പോയിന്റാണുള്ളത് ഓസ്ട്രേലിയയ്ക്കെതിരേയും സിംബാബ് വേയെയും തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക 113 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 111 പോയിന്റുണ്ട്.


ഇംഗ്ളണ്ടിനെതിരേയുള്ള അടുത്ത രണ്ടു മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കാം. എന്നാല്‍ ത്രിരാഷ്്ട്ര മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നിലെത്താന്‍ സാധിക്കും.

ഇന്ത്യ ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ത്രിരാഷ്ട്രമത്സരത്തില്‍ ലീഗിലും ഫൈനലിലും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയയ്ക്കും ഒന്നിലെത്താന്‍ സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.