കലൂരിലെ കളികള്‍: തീയതി നാലിനു പ്രഖ്യാപിക്കും
Tuesday, September 2, 2014 11:11 PM IST
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റേഡിയത്തില്‍ ഈമാസം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ക്രിക്കറ്റ്,ഫുട്ബോള്‍ മല്‍സരങ്ങളുടെ സമയക്രമത്തില്‍ നാലിനു തീരുമാനമാകും. രണ്ടു കളികളും ഇരുവിഭാഗത്തിനും ബുദ്ധിമുട്ടില്ലാതെ നടത്തണമെന്ന ആശയത്തിലാണു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍. ഐഎസ്എല്‍ മേളയുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിലെത്തിയ ഐഎംജി റിലയന്‍സിന്റെ ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഗ്, ക്രിക്കറ്റ്, ഫുട്ബോള്‍ സംഘാടകര്‍ ഉള്‍പ്പെടെയുള്ളവരെ ജിസിഡിഎയില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.

വെസ്റ് ഇന്‍ഡീസുമായുള്ള ഏകദിന മത്സരം സംബന്ധിച്ച് മൈതാനം പരിശോധിക്കുന്നതിനായി നാളെ ക്യുറേറ്റര്‍ കൊച്ചിയിലെത്തുന്നുണ്ട്. ഗ്രേഗ് ഇന്നലെ മൈതാനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിച്ചിരുന്നു. നാളെ ഇരുവരുമായും ജിസിഡിഎ ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ജിസിഡിഎ ഭരണസമിതിയംഗമായ ബെന്നി ബഹനാന്‍ എംഎല്‍എ, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, സെക്രട്ടറി അനില്‍കുമാര്‍, ഐഎംജി റിലയന്‍സ് പ്രതിനിധി ശിവ, കെസിഎ പ്രതിനിധികളായ അനന്തനാരായണന്‍, മാധവന്‍, ജയേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.