റയലിനു ഞെട്ടല്‍
റയലിനു ഞെട്ടല്‍
Tuesday, September 2, 2014 11:12 PM IST
മാഡ്രിഡ്: താരരാജാന്മാരെ കുത്തിനിറച്ചു കളത്തിലിറങ്ങിയ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനു സ്പാനിഷ് ലീഗില്‍ ഞെട്ടിക്കും തോല്‍വി. രണ്ട് ഗോള്‍ ലീഡ് നേടിയ ശേഷം റയല്‍ സോസിഡാഡിനെതിരേ 4-2ന്റെ തോല്‍വി വഴങ്ങുകയായിരുന്നു റയല്‍. പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ കളത്തിലിറങ്ങിയ റയല്‍ താളം കണ്െടത്താന്‍ ഏറെ വിഷമിച്ചു.

അതേസമയം ലയണല്‍ മെസിയുടെ മികവില്‍ വിയ്യാറയലിനെതിരേ വിജയം നേടി ബാഴ്സലോണ സീസണില്‍ ലീഗിലെ രണ്ടാം ജയവും സ്വന്തമാക്കി. സാന്ദ്രോ റാമിരസിന് ഗോള്‍ പാസ് നല്‍കിയത് മെസിയായിരുന്നു. 82-ാം മിനിറ്റിലായിരുന്നു ഈ വിജയഗോള്‍.

ഗാരെത് ബലെയുടെയും(11) സെര്‍ജിയോ റാമോസിന്റെയും(5) ഗോളുകളില്‍ 11ാം മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ റയല്‍ രണ്ട് ഗോള്‍ ലീഡ് നേടി. എന്നാല്‍, ഇനിഗോ മാര്‍ട്ടിനസും (35) ഡേവിഡ് സുരുറ്റുസയും ആദ്യ പകുതിയില്‍ തന്നെ സോസിഡാഡിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയില്‍ സുരുറ്റുസ(41, 65) ഇരട്ടഗോള്‍ തികയ്ക്കുകയും കാര്‍ലോസ് വെല(75) സ്കോര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തതോടെ വമ്പന്മാരുടെ തോല്‍വി പൂര്‍ണം. ലീഗില്‍ രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച ബാഴ്സലോണ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്ത്.


ഇത്രയും മത്സരങ്ങളില്‍നിന്ന് നാലു വീതം പോയിന്റുമായി വലന്‍സിയയും സെല്‍റ്റ വിഗോയും സിയുഡാഡ് ഡെ മുര്‍സിയയും സെവിയയും അത്ലറ്റിക്കോ മാഡ്രിഡും യഥാക്രമം രണ്ടുമുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള റയല്‍ പത്താം സ്ഥാനത്തുമാണ്.

മറ്റ് മത്സരഫലങ്ങള്‍

ഡിപ്പോര്‍ട്ടീവോ-2, റയോ വയ്യക്കാനോ-2
എല്‍ച്ചെ-1, ഗ്രനഡ-1
വലന്‍സിയ -3, മലാഗ-0
കോര്‍ഡൊബ- 1,സെല്‍റ്റ വിഗോ-1
അത്ലറ്റിക് ബില്‍ബാവോ -3, ലാവന്റ-0
അത്ലറ്റിക്കോ മാഡ്രിഡ് -2, എയ്ബാര്‍-1
എസ്പാനിയോള്‍ 1, സെവിയ്യ-2
ഗെറ്റാഫെ 1, അല്‍മേരിയ-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.