ടോപ് ടെന്‍ ട്രാന്‍സ്ഫര്‍
ടോപ് ടെന്‍ ട്രാന്‍സ്ഫര്‍
Wednesday, September 3, 2014 11:42 PM IST
ഫുട്ബോള്‍ ക്ളബ്ബുകളുടെ ട്രാന്‍സ്ഫര്‍ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ ഏറ്റവും വലിയ ട്രാന്‍സ്ഫറായി മാറിയത് ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന്റേത്. എതിര്‍ ടീമംഗത്തെ കടിച്ചതിലൂടെ കുപ്രസിദ്ധനായ ഈ ലിവര്‍പൂള്‍ താരത്തെ ബാഴ്സലോണ സ്വന്തമാക്കിയത് 88 മില്യണ്‍ യൂറോയ്ക്കാണ്; അതായത് ഏകദേശം 700 കോടി രൂപയ്ക്ക്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ഗാരെത് ബെയ്ലിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് പൊടിച്ച 100 മില്യണ്‍ യൂറോ(ഏകദേശം 1000 കോടി രൂപ) ഇപ്പോഴും റിക്കാര്‍ഡായി അവശേഷിക്കുന്നു.

1. ലൂയിസ് സുവാരസ്

ഉറുഗ്വന്‍ താരം ലൂയിസ് സുവാരസിനെ ലിവര്‍പൂളില്‍നിന്ന് സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബാഴ്സലോണ മുടക്കിയത് 88 മില്യണ്‍ യൂറോയാണ്; ഏകദേശം 700 കോടി രൂപ

2. ഹാമിഷ് റോഡ്രിഗസ്

ഫ്രഞ്ച് ക്ളബ് മോമക്കോയില്‍നിന്ന് കൊളംബിയയുടെ ലോകകപ്പ് ഹീറോ ഹാമിഷ് ഡേവിഡ് റോഡ്രിഗസിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് മുടക്കിയത് 80 മില്യണ്‍ യൂറോയാണ്. ഏകദേശം 637 കോടി രൂപ.

3. എയ്ഞ്ചല്‍ ഡി മരിയ

സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡില്‍ സ്ഥാനം ഏറെക്കുറെ നഷ്ടപ്പെട്ട അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പക്ഷേ, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വന്‍ തുകയായിരുന്നു. 597 കോടി രൂപയ്ക്കാണ് ഡി മരിയയെ മാഞ്ചസ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.

4. ഡേവിഡ് ലൂയിസ്

ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു പ്രതിരോധഭടനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ബ്രസീലിന്റെ ഡേവിഡ് ലൂയിസ് ചെല്‍സി വിട്ട് ഫ്രഞ്ച് ക്ളബ് പാരി സെന്‍ ഷര്‍മെയ്നില്‍ ചേക്കേറിയത്. ഏകദേശം 395 കോടി രൂപയാണ് ഡേവിഡ് ലൂയിസിനുവേണ്ടി പിഎസ്ജി മുടക്കിയത്.


5. ഇലാക്വിം മംഗാല

എഫ്സി പോര്‍ട്ടോയില്‍നിന്ന് ഇലാക്വിം മംഗാലയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി പൊടിച്ചത് 354 കോടി രൂപ. ഫ്രഞ്ച് താരം ഇലാക്വിം മംഗാല ഈ സീസണില്‍ ഏറ്റവും വിലയേറിയ അഞ്ചാമത്തെ താരമാണ്.

6. ഡിയേഗോ കോസ്റ്റ

അത്ലറ്റിക്കോ മാഡ്രിഡില്‍നിന്ന് ഈ ബ്രസീലിയന്‍- സ്പാനിഷ് താരത്തെ ചെല്‍സി സ്വന്തമാക്കിയത് 32 മില്യണ്‍ പൌണ്ടിന്(44 മില്യണ്‍ യൂറോ, 320 കോടി രൂപ).

7. അലക്സിസ് സാഞ്ചസ്

ബാഴ്സലോണയില്‍ നിന്ന് 25കാരനായ ലിയന്‍ താരം അലക്സിസ് സാഞ്ചസ് വരുമ്പോള്‍ ആഴ്സണല്‍ മുടക്കിയത് 300 കോടി രൂപയാണ്.

8. ലൂക്ക് ഷാ

സതാംപ്ടണില്‍നിന്ന് മാഞ്ചസ്റര്‍ യുണൈറ്റഡിലേക്ക് ഇംഗ്ളണ്ടിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന ലൂക്ക് ഷായെ യുണൈറ്റഡ് സ്വന്തമാക്കിയത് 310 കോടി രൂപയ്ക്ക്.

9. ആന്‍ഡര്‍ ഹെരേര

സ്പാനിഷ് താരം ആന്‍ഡര്‍ ഹെരേരയെ സ്വന്തമാക്കാന്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് മുടക്കിയത് 291 കോടി രൂപ. സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ ബില്‍ബാവോയില്‍നിന്നാണ് ഹെരേര മാഞ്ചസ്റ്ററിലെത്തിയത്.

10. സെസ് ഫാബ്രിഗസ്

ബാഴ്സയില്‍നിന്നെത്തിയ ഈ യുവതാരത്തെ ചെല്‍സി സ്വന്തമാക്കി. സ്പാനിഷ് താരത്തെ സ്വന്തമാക്കാന്‍ മുടക്കിയത് 300 കോടി രൂപ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.