ആദ്യജയം പാലാ സെന്റ് തോമസിനും അരുവിത്തുറ സെന്റ് ജോര്‍ജിനും
ആദ്യജയം പാലാ സെന്റ് തോമസിനും അരുവിത്തുറ സെന്റ് ജോര്‍ജിനും
Wednesday, September 3, 2014 11:49 PM IST
പാലാ: ബിഷപ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരങ്ങളില്‍ പാലാ സെന്റ് തോമസിനും അരുവിത്തുറ സെന്റ് ജോര്‍ജിനും വിജയം.

സെന്റ് തോമസ് കോളജ് ഗ്രൌണ്ടില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ, കെ.ഇ. കോളജ് മാന്നാനത്തെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 25-18, 14-25, 25-27, 23-25, 8-15. രണ്ടാം മത്സരത്തില്‍ ആതിഥേയരായ സെന്റ് തോമസ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കു സെന്റ് പീറ്റേഴ്സ് കോലഞ്ചേരിയെ പരാജയപ്പെടുത്തി.


പാലാ രൂപതയുടെ പ്രഥമ ബിഷപ്പായി രുന്ന് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സ്മരണാര്‍ഥ മാണ്ഇന്റര്‍ കൊളീജി യറ്റ് വോളിബോള്‍ നടത്തു ന്നത്. 37-ാമത് ടൂര്‍ണമെന്റ് ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് പ്രഫ. സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.