ഷ്വൈന്‍സ്റൈഗര്‍ ജര്‍മന്‍ നായകന്‍
ഷ്വൈന്‍സ്റൈഗര്‍ ജര്‍മന്‍ നായകന്‍
Wednesday, September 3, 2014 11:50 PM IST
മ്യൂണിക്: ലോകകപ്പ് നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ച ഫിലിപ്പ് ലാമിനു പകരം ജര്‍മനിയുടെ നായകനായി ബാസ്റ്യന്‍ ഷ്വൈന്‍സ്റൈഗറെ പരിശീലകന്‍ ജോവാകിം ലോ തെരഞ്ഞെടുത്തു.

കാല്‍മുട്ടിന്റെ പരിക്കിനെത്തുടര്‍ന്ന് ജര്‍മനിയുടെ അടുത്ത രണ്ടു മത്സരങ്ങളില്‍ മുപ്പതുകാരനായ ഷ്വൈന്‍സ്റൈഗര്‍ കളിക്കാനിടയില്ല. സഹപരിശീലകനായി സ്റഡ്ഗഡിന്റെ തോമസ് ഷ്നീഡറിനെയും ലോ തെരഞ്ഞെടുത്തിട്ടുണ്ട്. 2006 മുതല്‍ ലോയുടെ സഹപരിശീലകനായ ഹന്‍സി ഫ്ലിക് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായതോടെയാണിത്. 2004 മുതല്‍ ജര്‍മന്‍ ടീമിന്റെ മധ്യനിരത്താരമായ ഷ്വൈന്‍സ്റൈഗര്‍ 108 രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചു. 23 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ്. 322 മത്സരങ്ങളില്‍ നിന്ന് ക്ളബ്ബിനായി 40 ഗോള്‍ നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.