പഞ്ചഗുസ്തി മത്സരം
Tuesday, September 16, 2014 11:10 PM IST
ചാലക്കുടി: ചാലക്കുടി ആം റസലിംഗ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരം നടത്തും. ഒക്ടോബര്‍ മൂന്നിന് ചാലക്കുടി ശ്രീനാരായണ ഗുരുദേവ ഹാളില്‍ വൈകുന്നേരം രണ്ടിന് നടക്കുന്ന മത്സരം കെ. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി. ഒ. പൈലപ്പന്‍ അധ്യക്ഷനായിരിക്കും. 21 വയസില്‍ താഴെ, 21 മുതല്‍ 40 വയസുവരെ, 40 വയസിനു മുകളില്‍ എന്നീ വിഭാഗങ്ങളിലായി. 15 ക്ളാസുകളായി തിരിച്ചാണ് മത്സരങ്ങള്‍. മത്സരത്തില്‍ പങ്കെടുടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ എട്ടു മുതല്‍ 12 വരെ രജിസ്റര്‍ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.