ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം
Tuesday, September 16, 2014 11:12 PM IST
ലണ്ടന്‍: 2014-15 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഈ രാത്രി തുടക്കമാകും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എഫ്സി ബാസലുമായി സാന്റിയാഗോബര്‍ണാബുവില്‍ പോരാടും. സ്പാനിഷ് ലീഗിലെ തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷമാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. ഇംഗ്ളണ്ടില്‍ നിന്നുള്ള ലിവര്‍പൂളും ആഴ്സണലും ഇന്നു മത്സരിക്കും. ലിവര്‍പൂളിന്റെ എതിരാളി പിഎഫ്സി റാസ്ഗ്രേഡാണ്. ഗ്രൂപ്പ് ഡിയില്‍ ആഴ്സണിന്റെ എതിരാളി ബൊറൂസിയ ഡോട്ട്മുണ്ടാണ്. യോഗ്യതയെന്ന കടമ്പ കടന്നാണ് ആഴ്സണല്‍ ഗ്രൂപ്പ് പോരാട്ടത്തിനെത്തുന്നത്. ലിവര്‍പൂളും റയല്‍ മാഡ്രിഡും ഗ്രൂപ്പ് ബിയിലാണ്.

ഗ്രൂപ്പ് എയില്‍ സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡും ഇറ്റാലിയന്‍ ടീം യുവന്റസും ഇറങ്ങും. അത്ലറ്റിക്കോയുടെ എതിരാളി ഒളിമ്പ്യാകസാണ്. യുവന്റസിന്റേത് മാല്‍മൊയും.


ബയേണ്‍ മ്യൂണിക്, ചെല്‍സി, മാഞ്ചസ്റര്‍ സിറ്റി തുടങ്ങിയവ നാളെ രാത്രി മൈതാനത്തെത്തും. ഗ്രൂപ്പ് ഇയില്‍ ബയേണും മാഞ്ചസ്റര്‍ സിറ്റിയും തമ്മിലുള്ള പോരാട്ടമാണ് അതില്‍ ശ്രദ്ധേയം.

ചാമ്പ്യന്‍സ് ലീഗ് ലൈവ്

യുവന്റസ്- മാല്‍മോ,

ഒളിമ്പ്യാക്കസ്-അത്ലറ്റിക്കോ,

ലിവര്‍പൂള്‍-റാസ്ഗ്രേഡ്,

റയല്‍ മാഡ്രിഡ്-ബാസല്‍

ബെന്‍ഫിക്ക-സെനീത്

സെന്റ് പീറ്റേഴ്സ്ബര്‍ഗ്,

ആഴ്സണല്‍-ബൊറൂസിയ,

ഗലാറ്റസറെ-ആന്റര്‍ലച്റ്റ്്,

ബയര്‍ ലവര്‍കുസന്‍-മൊണാക്കോ

(മത്സരങ്ങള്‍ രാത്രി 12.15ന്,ടെന്‍ സ്പോര്‍ട്സിലും ടെന്‍ ആക്്ഷനിലും ടെന്‍ ആക്്ഷന്‍ എച്ച് ഡിയിലും തത്സമയം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.