ഏഷ്യാഡില്‍ പങ്കെടുക്കാത്ത പ്രമുഖര്‍
Tuesday, September 16, 2014 11:13 PM IST
ആറ് പ്രധാന ഇന്ത്യന്‍ അത്ലറ്റുകള്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ഗുസ്തി താരം സുശീല്‍ കുമാര്‍, ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്, ബാഡ്മിന്റണ്‍ ഡബിള്‍സ് താരം ജ്വാല ഗുട്ട എന്നിവര്‍ പരിക്കുമൂലം പിന്മാറിയപ്പോള്‍ എടിപി റാങ്കിംഗ് ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ച് ടെന്നീസ് താരങ്ങളായ സോംദേവ് ദേവ് വര്‍മന്‍, ലിയാന്‍ഡര്‍ പെയ്സ്, രോഹന്‍ ബൊപ്പണ്ണ എന്നിവരാണ് ഇന്ത്യന്‍ നിരയിലില്ലാത്ത പ്രമുഖര്‍. അതേസമയം, നേരത്തെ പിന്മാറിയ സാനിയ മിര്‍സ പിന്നീട് ടീമിനൊപ്പം ചേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.