ചന്ദര്‍പോളിനു 40-ാം വയസില്‍ സെഞ്ചുറി, ബ്രാഡ്മാനെ മറികടന്നു
ചന്ദര്‍പോളിനു 40-ാം വയസില്‍ സെഞ്ചുറി, ബ്രാഡ്മാനെ മറികടന്നു
Wednesday, September 17, 2014 10:42 PM IST
സെന്റ് ലൂസിയ: ബ്രയന്‍ ലാറയ്ക്കു ശേഷം വിന്‍ഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരം ശിവ്നരെയ്ന്‍ ചന്ദര്‍പോളിനു 40-ാം വയസില്‍ ടെസ്റ്റ് സെഞ്ചുറി. ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 134 പന്തില്‍നിന്നാണ് ചന്ദര്‍പോള്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറി നേടിയത്. ഇതോടെ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലുള്ള 29 സെഞ്ചുറികള്‍ എന്ന റിക്കാര്‍ഡ് ചന്ദര്‍പോള്‍ മറികടന്നു.


സച്ചിന്‍ തെണ്ടുല്‍ക്കര്‍, ജാക് കാലിസ്, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ് എന്നിവരാണ് ഇനി ഇക്കാര്യത്തില്‍ ചന്ദര്‍പോളിന്റെ മുന്നിലുള്ളത്. 157 ടെസ്റ്റില്‍നിന്ന് 11499 റണ്‍സ് (ഈ ടെസ്റ്റ് കൂടാതെ) ഇതുവരെ ചന്ദര്‍പോള്‍ നേടി. 203 ആണ് ഉയര്‍ന്ന സ്കോര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.