പ്രദീപിനു വെങ്കലം
Thursday, September 18, 2014 11:57 PM IST
ഗ്രനേഡ: ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പ്രദീപിന് വെങ്കലം. ജൂണിയര്‍ പുരുഷന്‍മാരുടെ 25 മീറ്റര്‍ സ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലാണ് പുതുമുഖ താരം പ്രദീപ് വെങ്കലം നേടിയത്. 561 പോയിന്റ് നേടിയാണ് പ്രദീപ് മൂന്നാമനായത്. ഇറ്റലിയുടെ ഡാരിയോ ഡി മാര്‍ട്ടിനോയ്ക്ക് വെള്ളിയും 563 പോയിന്റ് നേടിയ അമേരിക്കയുടെ അലക്സാണ്ടര്‍ ചിക്കോവ് സ്വര്‍ണവും നേടി. കഴിഞ്ഞ ദിവസം 50 മീറ്റര്‍ പിസ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ജിത്തു റായി വെള്ളി നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.