സര്‍ദാര്‍ സിംഗ് ഇന്ത്യന്‍ പതാകയേന്തും
Friday, September 19, 2014 11:06 PM IST
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റില്‍ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിംഗ് ഇന്ത്യന്‍ പതാകയേന്തും. അതേസമയം, ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചുള്ള പരേഡില്‍ ഓരോ രാജ്യത്തിനും 130-ല്‍ താഴെ താരങ്ങളെ മാത്രമേ അണിനിരത്താനാകൂ. അതുകൊണ്ടുതന്നെ 622 അംഗ ഇന്ത്യന്‍ സംഘത്തിലെ ഭൂരിപക്ഷം പേര്‍ക്കും പരേഡില്‍ അണിനിരക്കാനാകില്ല. പതാകയേന്താന്‍ അവസരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്െടന്നു പറഞ്ഞ സര്‍ദാര്‍ സിംഗ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഹോക്കിയില്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല. തീര്‍ച്ചയായും ഇഞ്ചിയോണ്‍ ഗെയിംസ് ഇന്ത്യയുടെ മികച്ച പ്രകടനംകൊണ്ടു ചരിത്രത്തില്‍ ഇടം പിടിക്കും-സര്‍ദാര്‍ സിംഗ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.