സച്ചിന്‍ ജൂണിയര്‍ വരുന്നു
സച്ചിന്‍ ജൂണിയര്‍ വരുന്നു
Sunday, September 21, 2014 11:42 PM IST
മുംബൈ: അച്ഛനെ വെല്ലുന്ന മകന്‍. ഈ വിശേഷണം ചേരുന്ന നിരവധി വ്യക്തികളെ ചരിത്രത്തില്‍ കണ്െടത്താനാവും. ആ വിശേഷണത്തിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുമെത്തുന്നു. മുംബൈ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിനുവേണ്ടി ഇന്നലെ സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയത് 118 റണ്‍സ്. അതിനു വേണ്ടിവന്നതോ വെറും 42 പന്ത്. 16 വയസില്‍ താഴെയുള്ളവരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പേരു തന്നെ മാസ്റര്‍ ബ്ളാസ്റര്‍ ടൂര്‍ണമെന്റ് എന്നാണ്.

പേരു പോലെ തന്നെ മത്സരവിജയികള്‍ക്ക് സമ്മാനം കൊടുക്കാനെത്തുന്നത് മാസ്റര്‍ ബ്ളാസ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. മകന്റെ പ്രകടനത്തെ ലോകത്തെ അറിയിച്ചതും സച്ചിനാണ്. ചിത്രം സഹിതം ട്വിറ്ററിലൂടെയാണ് സച്ചിന്‍ മകന്റെ പ്രകടനം വാര്‍ത്തയാക്കിയത്. സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞതോടെ അര്‍ജുന്റെ ക്രിക്കറ്റ് വിശേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജുന്‍ പക്ഷേ കഴിഞ്ഞ വര്‍ഷം അത്ര ഫോമിലായിരുന്നില്ല. അണ്ടര്‍ 16 മുംബൈ ടീമില്‍ നിന്നും അര്‍ജുന്‍ പുറത്തായിരുന്നു. അര്‍ജുന് 14 വയസേ ആയുള്ളൂ എന്നും അര്‍ജുനെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, 42 പന്തില്‍ നേടിയ മിന്നുന്ന സെഞ്ചുറി അര്‍ജുനെ വീണ്ടും വെള്ളിവെളിച്ചത്തിലെത്തിച്ചു. ശാരദാശ്രമം സ്കൂളിന് വേണ്ടി മുന്‍ ഇന്ത്യന്‍ വിനോദ് കാംബ്ളിയുമൊത്ത് നേടിയ റിക്കാര്‍ഡ് കൂട്ടുകെട്ടിലൂടെയാണ് സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.