ഹോക്കിയില്‍ വന്‍ ജയം തേടി
Sunday, September 21, 2014 11:22 PM IST
ഇഞ്ചിയോണ്‍: ഹോക്കിയില്‍ സ്വര്‍ണം തേടുന്ന ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പൂള്‍ ബിയില്‍ മത്സരിക്കുന്ന ഇന്ത്യയുടെ എതിരാളി ശ്രീലങ്കയാണ്. ആദ്യ മത്സരത്തില്‍ത്തന്നെ വന്‍ ജയം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ പതാകയേന്തിയ സര്‍ദാര്‍ സിംഗ് നയിക്കുന്ന ടീം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു. 23ന് ഒമാനെയും 25നു പാക്കിസ്ഥാനെയും 27ന് ചൈനയെയും ഇന്ത്യ നേരിടും. വിജയിക്കുന്ന ടീം സെമിയിലേക്കു യോഗ്യത നേടും. രണ്ടു തവണ ഹോക്കി സ്വര്‍ണം നേടിയിട്ടുള്ള ടീമാണ് ഇന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.