കല്പന ദേവിക്കു വെങ്കലനഷ്ടം
Sunday, September 21, 2014 11:24 PM IST
ജൂഡോയില്‍ വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലത്തിനുവേണ്ടി നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തോദം കല്പനാ ദേവി കസാക്കിസ്ഥാന്റെ ലെനാരിയ മിംഗസോവയോടു പരാജയപ്പെട്ടു. നേരത്തെ വന്ജീത് ചാന(60 കിലോഗ്രാം), ലിക്മാബാം സുശീല ദേവി(48 കിലോഗ്രാം) എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ നേപ്പാളിന്റെ മുക്കാദാസ് കുബീവയെ പരാജയപ്പെടുത്തിയാണ് കല്പന ക്വാര്‍ട്ടറിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.