ഭാരമുള്ള തോക്കിനു ലോക റിക്കാര്‍ഡ്
Tuesday, September 23, 2014 11:23 PM IST
ഇഞ്ചിയോണ്‍: ചൈനീസ് വനിതകള്‍ ഷൂട്ടിംഗില്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ പത്തു മീറ്റര്‍ എയര്‍ റൈഫിളിലാണ് റിക്കാര്‍ഡ് പിറന്നത്. യി സിലിംഗ്, വു ലുക്സി, സിഹാംഗ് ബിന്‍ബിന്‍ ടീം 1253.8 പോയിന്റോടെയാണ് റിക്കാര്‍ഡ് നേട്ടം കൈവരിച്ചത്. ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചൈന തന്നെ കൈവരിച്ച റിക്കാര്‍ഡാണ് വഴിമാറിയത്. യോഗ്യത റൌണ്ടില്‍ സിഹാംഗ് ഭാരമേറിയ റൈഫിള്‍ ഉപയോഗിച്ചതിന് അയോഗ്യയാക്കിയിരുന്നു. എന്നാല്‍ ടീം അംഗങ്ങളും പരിശീലകരും നല്കിയ അപ്പീലിനെത്തുടര്‍ന്ന് മത്സരിക്കാന്‍ യോഗ്യത നേടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.