കൊച്ചി ഏകദിനം: ടിക്കറ്റ് വില്പന 29 മുതല്‍;നികുതിയിളവില്ല
Wednesday, September 24, 2014 11:36 PM IST
കൊച്ചി: ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പന ഈ മാസം 29 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകള്‍ വഴി നടക്കും. അതിനു മുമ്പുതന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും.

ഒക്ടോബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെ കൌണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. 3000, 1500, 1000, 500, 200 എന്നിങ്ങനെയാണ് ടിക്കറ്റു നിരക്കുകള്‍. ഇത്തവണ ടിക്കറ്റില്‍ നികുതിയിളവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെസിഎ ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ആര്‍ക്കും നികുതിയിളവ് നല്‍കുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചതിനെ തുടര്‍ന്ന് കെസിഎ തന്നെ നികുതിയിളവ് വേണ്െടന്ന് കോര്‍പറേഷനെ അറിയിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.