റയല്‍, ആഴ്സണല്‍, ലിവര്‍പൂള്‍ ഇന്നിറങ്ങും
Wednesday, October 1, 2014 11:55 PM IST
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ആഴ്സണല്‍, ലിവര്‍പൂള്‍ എന്നിവ ഈ രാത്രി കളത്തിലെത്തും.
ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിന്റെ എതിരാളി എഫ്സി ബാസലാണ്. റയല്‍, ലുഡൊഗ്രേറ്റ്സിനെയും ആഴ്സണല്‍, ഗലറ്റ്സറെയെയും നേരിടും. അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളി ഇറ്റലിയില്‍നിന്നുള്ള യുവന്റസാണ്. രാത്രി 12.15നാണ് മത്സരങ്ങള്‍. ടെന്‍ സ്പോര്‍ട്, ടെന്‍ ആക്ഷന്‍ എന്നിവയില്‍ മത്സരങ്ങള്‍ തത്സമയം കാണാം.

ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ വിജിയിച്ച യുവന്റസിന് മൂന്നു പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട അത്ലറ്റിക്കോയ്ക്ക് ഇന്നു ജയിച്ചാല്‍ മാത്രമേ നോക്കൌട്ട് പ്രതീക്ഷ നിലനിര്‍ത്താനാകൂ. ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഓരോ ജയം നേടി.


ഗ്രൂപ്പ് ഡിയില്‍ ആദ്യജയം സ്വപ്നംകണ്ടാണ് ആഴ്സണല്‍ ഗലറ്റ്സറെയ്ക്കെതിരേ ഇറങ്ങുന്നത്. ആദ്യമത്സരത്തില്‍ ഗലറ്റ്സറെ ആന്‍ഡര്‍ലെഷ്റ്റുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. അതേസമയം, ആഴ്സണല്‍ ബൊറൂസിയ ഡോട്ട്മുണ്ടിനോട് പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.