ചാട്ടം പിഴച്ച് പ്രജുഷ, മയൂഖ
Thursday, October 2, 2014 11:08 PM IST
ഇഞ്ചിയോണ്‍: ഏഷ്യാഡില്‍ വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു മലയാളി താരങ്ങളായ എം.എ. പ്രജുഷയും മയൂഖ ജോണിയും. എന്നാല്‍, ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മയൂഖ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ പ്രജുഷ ആദ്യ ചാട്ടംതന്നെ പിഴച്ച് പുറത്തായി. മയൂഖയുടെ മികച്ച ദൂരമായ 13.50 മീറ്റര്‍ രണ്ടാം ശ്രമത്തിലാണ് പിറന്നത്. 13.31, 13.24 എന്നിങ്ങനെയായിരുന്നു ഒന്നാമത്തെയും മൂന്നാമത്തെയും ചാട്ടത്തില്‍ മയൂഖ താണ്ടിയ ദൂരം.


കഴിഞ്ഞ തവണ ജേതാവായ കസാക്കിസ്ഥാന്റെ ഓള്‍ഗ റിപ്പകോവയ്ക്കാണ് ഇപ്രാവശ്യവും സ്വര്‍ണം. എന്നാല്‍, കഴിഞ്ഞ ഗെയിംസില്‍ കുറിച്ച 14.78 മീറ്റര്‍ എന്ന മീറ്റ് റിക്കാര്‍ഡ് മെച്ചപ്പെടുത്താന്‍ കസാക്ക് താരത്തിനു സാധിച്ചില്ല. 14.32 മീറ്റര്‍ താണ്ടി റിപ്പകോവ സ്വര്‍ണം നേടി. ഉസ്ബക്കിസ്ഥാന്റെ അലക്സാന്ദ്ര കൊട്യലറോവ (14.05) വെള്ളിയും കസാക്കിസ്ഥാന്റെ ഇറിന എക്തോവ (13.77) വെങ്കലവും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.