സുബ്രതോ കപ്പ്: മലപ്പുറം ഇന്നു ബ്രസീലിനെതിരേ
Monday, October 20, 2014 10:59 PM IST
മലപ്പുറം: ഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് സ്കൂള്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്നു മലപ്പുറം ബ്രസീലുമായി ഏറ്റുമുട്ടും. ബ്രസീലിലെ റിയോ ഡി ഷാനെറോയില്‍ നിന്നുള്ള സെന്റ് ആന്റണീസ് എസ്റാഡല്‍ സ്കൂളാണ് മലപ്പുറം എംഎസ്പി സ്കൂളിന്റെ എതിരാളികള്‍. ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ക്ളബ്ബായ ഫ്ളൂമിനെന്‍സിന്റെ യൂത്ത് അക്കാഡമി താരങ്ങളാണ് എംഎസ്പിക്കെതിരേ പന്തു തട്ടുന്നത്.

വൈകുന്നേരം നാലരയ്ക്ക് അംബേദ്കര്‍ സ്റേഡിയത്തിലാണ് മത്സരം. ഡിഡി സ്പോര്‍ട്സില്‍ തത്സമയ സംപ്രേഷണമുണ്ട്. 2012-ലും എംഎസ്പി സ്കൂള്‍ ഫൈനല്‍ കളിച്ചിരുന്നു. എല്ലാ മത്സരങ്ങളിലും വന്‍ സ്കോറിനു എതിരാളികളെ തോല്‍പ്പിച്ചാണ് ബ്രസീല്‍ എത്തിയിരിക്കുന്നത്. അതേസമയം, മലപ്പുറവും ശക്തമായ മത്സരം നേരിട്ടാണ് കലാശക്കളിക്കു യോഗ്യത നേടിയത്. ബ്രസീലിനെതിരേ അവസാനം വരെയും കുട്ടികള്‍ പോരാടുമെന്ന് എംഎസ്പി കോച്ച് ബിനോയ് സി. ജയിംസ് പറഞ്ഞു. മത്സരഫലം എന്തുമാകട്ടെ, നന്നായി കളിക്കാനാണ് കുട്ടികളോടു പറഞ്ഞിട്ടുള്ളത്. അതില്‍ ആത്മവിശ്വാസമുണ്െടന്നും അദ്ദേഹം പറഞ്ഞു. ഫൈനല്‍ കാണാന്‍ എംഎസ്പി സ്കൂളില്‍ മൂന്നിടങ്ങളില്‍ ബിഗ് സ്ക്രീന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.


ടീമംഗങ്ങള്‍: എം.എസ്. സുജിത് (ഗോള്‍കീപ്പര്‍). പ്രതിരോധനിര: അഭിജിത്, സുനില്‍ സോളമന്‍, എസ്. രാജില്‍, ഷാഹിദ്. മധ്യനിര: അരുണ്‍ സുരേഷ്, എം.ജെ. ജോണസ്, ടി. സുഹൈല്‍ (ക്യാപ്റ്റന്‍), വിഷ്ണു മനോജ്. മുന്നേറ്റനിര: ടി. മാഹിന്‍ ഹുസൈന്‍, ഗനി അഹമ്മദ് നിഗാം. പകരക്കാരുടെ ബെഞ്ചില്‍ മുഹമ്മദ് ഷബീബ് ജാന്‍, പി. വിഷ്ണു, പി. രാഹുല്‍, വിഷ്ണു ഭാസ്കരന്‍, മുഹമ്മദ് നബില്‍. ജൂണിയര്‍ ഇന്ത്യ മുന്‍താരം ബിനോയ് സി. ജയിംസ് ആണ് മുഖ്യപരിശീലകന്‍. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശി യു. ശുഹൈബ് അസിസ്റന്റ് കോച്ചും കോഴിക്കോട് പേരാമ്പ്ര സ്വദേശി സന്തോഷ് മാനേജരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.