ഉഷാ സ്കൂള്‍ ഗുജറാത്തിലേക്ക്
Monday, October 20, 2014 11:01 PM IST
കോട്ടയം: ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ഗുജറാത്തിലേക്ക്. ഗുജറാത്തിലെ ബറോഡയില്‍ പരീശീലന കേന്ദ്രം ആരംഭിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഒളിമ്പ്യന്‍ പി.ടി. ഉഷ സ്വീകരിച്ചു. അടുത്ത മാസം ഒമ്പതു മുതല്‍ ബറോഡയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും.

ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് രാജ്യത്തെ കായിക രംഗത്തു നല്‍കുന്ന സംഭാവനകള്‍ തിരിച്ചറിഞ്ഞാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉഷയെ ക്ഷണിച്ചത്. കേരളത്തിലെ ഉഷാ സ്കൂളിന്റെ മാതൃകയില്‍ ബറോഡയില്‍ അത്ലറ്റിക് കേന്ദ്രം തുടങ്ങാനാണ് പദ്ധതി. 30 കുട്ടികള്‍ക്കാണ് ആദ്യ ഘടത്തില്‍ പ്രവേശനം. പിന്നീട് 40 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. പി.ടി. ഉഷയുടെ നേതൃത്വത്തിലും ഉഷ നിയോഗിക്കുന്ന മറ്റ് കോച്ചുമാരുടെ കീഴിലുമായിരിക്കും പരീശീലനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.