മുറേയ്ക്കു മുപ്പതാം കിരീടം
Tuesday, October 21, 2014 11:16 PM IST
വിയന്ന: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറേയ്ക്ക് കരിയറിലെ മുപ്പതാം എടിപി കിരീടം. എര്‍സ്റ്റെ ബാങ്ക് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ സ്പാനിഷ് താരം ഡേവിഡ് ഫെററെ 5-7 6-2 7-5നു പരാജയപ്പെടുത്തിയാണ് മുറേ കീഴടക്കിയത്. ഇതോടെ എടിപി ഫൈനല്‍സിന് യോഗ്യത നേടാനുള്ള സാധ്യതയും ലോക റാങ്കിംഗില്‍ 11-ാം സ്ഥാനത്തുള്ള മുറേ വര്‍ധിപ്പിച്ചു.

ഇപ്പോള്‍ കളത്തില്‍ സജീവമായുള്ള പുരുഷ താരങ്ങളില്‍ 30 എടിപി കിരീടങ്ങള്‍ നേടിയിട്ടുള്ള അഞ്ചാമത്തെ താരമെന്ന ബഹുമതിയും മുറേ സ്വന്തമാക്കി. റോജര്‍ ഫെഡറര്‍ (81) റാഫേല്‍ നദാല്‍ (64) നൊവാക് ജോക്കോവിച്ച് (46) ലെയ്റ്റണ്‍ ഹെവിറ്റ് (30) എന്നിവര്‍ക്കാണ് ഈ നേട്ടം സ്വന്തമായുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.