ശ്രീലങ്കയെ മാത്യൂസ് നയിക്കും
ശ്രീലങ്കയെ മാത്യൂസ് നയിക്കും
Thursday, October 23, 2014 10:45 PM IST
കൊളംബോ: വെസ്റ്റ് ഇന്‍ഡീസിനു പകരം ഇന്ത്യയിലെത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ എയ്ഞ്ചലോ മാത്യുസ് നയിക്കും. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ ലസിത് മലിംഗ് ടീമിലില്ല. മുതിര്‍ന്ന താരങ്ങളായ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന, തിലകരത്ന ദില്‍ഷാന്‍ എന്നിവരും ടീമിലിടം നേടി. നവംബര്‍ രണ്ടുമുതല്‍ 18 വരെയാണ് പരമ്പര. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടീം: എയ്ഞ്ചലോ മാത്യുസ് (നായകന്‍) കുശാല്‍ പെരേര, ഉപുല്‍ തരംഗ, കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന, ആശാന്‍ പ്രിയഞ്ജന്‍, നിരോശന്‍ ഡിക്വാല, തിസര പെരേര, നുവാന്‍ കുലശേഖര, ധമിക പ്രസാദ്, ലഹിരു ഗമാഗെ, ചതുരംഗ ഡിസില്‍വ, സിഗുംഗെ പ്രസന്ന, സൂരജ് രണ്‍ദീവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.