പാക്കിസ്ഥാനു 189 റണ്‍സ് ലീഡ്
Saturday, October 25, 2014 10:46 PM IST
ദുബായി: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റില്‍ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ച. പാക്കിസ്ഥാന്റെ 454 റണ്‍സിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 113 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍, ഓസ്ട്രേലിയ 303 റണ്‍സിന് ഓള്‍ ഔട്ടായി. 133 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ മികവാണ് ഓസീസിനു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ വാര്‍ണറുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. പാക്കിസ്ഥാനുവേണ്ടി യാസിര്‍ അലി മൂന്നും റഹത് അലിയും ബാബറും രണ്ടു വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 38 എന്ന നിലയിലാണ്. പാക്കിസ്ഥാന് ഇപ്പോള്‍ 189 റണ്‍സ് ലീഡുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.