മാര്‍ ബസേലിയോസ് ജേതാക്കള്‍
Friday, November 21, 2014 11:09 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍പട്ടം തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജിന്. മാര്‍ ബസേലിയോസ് സ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മാര്‍ ഈവാനിയോസ് തിരുവനന്തപുരത്തെ 64-51 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. മാര്‍ ബസേലിയോസിനുവേണ്ടി അര്‍ജുന്‍ (23) ടോപ് സ്കോററായപ്പോള്‍ മാര്‍ ഈവാനിയോസിനുവേണ്ടി അഖില്‍(17) കൂടുതല്‍ പോയിന്റ് നേടി. വിജയികള്‍ക്ക് സര്‍വകലാശാലാ വിസി ഡോ.പി.ജെ. രാധാകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.