ബംഗ്ളാദേശിന് 68 റണ്‍സ് ജയം
Monday, November 24, 2014 11:58 PM IST
ചിറ്റഗോംഗ്: നായകന്‍ മഷറഫി മൊര്‍ത്തസ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരേ രണ്ടാം ഏകദിനത്തിലും ബംഗ്ളാദേശിനു ജയം. 68 റണ്‍സ് ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ അവര്‍ 2-0ത്തിനു മുന്നിലെത്തി. സ്കോര്‍: ബംഗ്ളാദേശ് 50 ഓവറില്‍ ഏഴിന് 251, സിംബാബ്വെ 44.5 ഓവറില്‍ 183നു എല്ലാവരും പുറത്ത്.

ടോസ് നേടിയ ബംഗ്ളാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പതിയെ തുടങ്ങിയ തമീം ഇക്ബാല്‍ (76)-അനാമുല്‍ ഹഖ് (80) സഖ്യം ഒന്നാംവിക്കറ്റില്‍ 158 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. എന്നാല്‍, ഇരുവരും പുറത്തായശേഷം സിംബാബ്വെ ബൌളര്‍മാര്‍ ബംഗ്ളാ മധ്യനിരയെ വരിഞ്ഞുമുറുക്കി. കഴിഞ്ഞ കളിയിലെ സൂപ്പര്‍ താരം ഷക്കീബ് അല്‍ ഹസനെ ആദ്യപന്തില്‍ വുസി സിബാന്‍ഡ ബൌള്‍ഡാക്കി.


താരതമ്യേന അനായാസ ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേയ്ക്ക് ഒരിക്കല്‍പ്പോലും കളിയില്‍ ആധിപത്യം നേടാനായില്ല. 13 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 53 എന്നനിലയിലായിരുന്നു അവര്‍. അഞ്ചാം വിക്കറ്റില്‍ സ്റീഫന്‍ മിര്‍ (50 )- ചക്കാബെ(32) സഖ്യം നേടിയ 65 റണ്‍സിന്റെ കൂട്ടുകെട്ട് ജയത്തിനു പോന്നതായിരുന്നില്ല. എട്ടോവറില്‍ 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മൊര്‍ത്തസയാണ് കളിയിലെ താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.