തോല്‍വി അറിയാതെ ബയേണ്‍ മ്യൂണിക്
Monday, November 24, 2014 11:59 PM IST
മ്യൂണിക്: ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ 12-ാം മത്സരവും തോല്‍വിയറിയാതെ പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ കളം കൈയടക്കി. 12-ാം ലീഗ് മത്സരത്തില്‍ ഹൊഫെന്‍ഹൈമിനെയാണ് ബയേണ്‍ കീഴടക്കിയത്. സ്കോര്‍: 4-0. മരിയൊ ഗോട്ടെസ് (23), ലെവന്‍ഡോവ്സ്കി (40), അര്യന്‍ റോബന്‍ (82), സെബാസ്റ്യന്‍ റോഡെ (86) എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ലീഗില്‍ 12 മത്സരങ്ങളില്‍നിന്ന് 30 പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.