പ്രീജയ്ക്കു സ്വര്‍ണം
Monday, November 24, 2014 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മലയാളി അത്ലറ്റിക് താരം പ്രീജ ശ്രീധരന്‍ ഡല്‍ഹി ഹാഫ് മാരത്തണിലെ വനിതാ ചാമ്പ്യന്‍. ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തിലാണ് നിലവിലെ ജേതാവായ പ്രീജ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ സമയം നിലനിര്‍ത്തിക്കൊണ്ടാണ് (1.19.03 മിനിട്ട്) പ്രീജ മത്സരം അവസാനിപ്പിച്ചത്. രാജ്യാന്തര വിഭാഗത്തില്‍ എത്യോപ്യന്‍ താരം ഗുയി അഡോള പുരുഷന്മാരിലും കെനിയയുടെ ഫ്ളോറന്‍സ് കിപ്ളഗാട്ട് വനിതകളിലും ഒന്നാമതെത്തി സ്വര്‍ണമണിഞ്ഞു. സുരേഷ് കുമാറാണ് പുരുഷന്മാരിലെ ഇന്ത്യന്‍ ചാമ്പ്യന്‍.


21.1 കിലോമീറ്റര്‍ ദൂരം 59.06 മിനിട്ടില്‍ പൂര്‍ത്തിയാക്കി എത്യോപ്യന്‍ താരം ഗുയി അഡോള റിക്കോര്‍ഡും തിരുത്തി. നിലവിലെ ലോകചാമ്പ്യനായ ജെഫ്രി കാംവറിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അഡോള ഡല്‍ഹി മാരത്തണിലെ റിക്കാര്‍ഡ് സ്വന്തം പേരിലാക്കിയത്. ഫ്ളോറന്‍സ് കിപ്ളഗാട്ട് 1.10.04 മിനിട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ പുരുഷവിഭാഗത്തില്‍ സുരേഷ് കുമാര്‍ 1.04.38 മിനിട്ടുകൊണ്ട് ഫിനിഷിംഗ് ലൈനിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.