കൂച്ച് ബെഹാര്‍: കേരളത്തിനു ജയം
Tuesday, November 25, 2014 11:25 PM IST
രാജ്കോട്ട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന് ജയത്തോടൊപ്പം ബോണസ് പോയിന്റും. സൌരാഷ്്്ട്രയെ 43 റണ്‍സിനു പരാജയപ്പെടുത്തിയാണ് കേരളം ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സില്‍ സൌരാഷ്്ട്ര 82 റണ്‍സിനു എല്ലാവരും പുറത്തായിരുന്നു. കേരളം ഒന്നാം ഇന്നിംഗ്സില്‍ 118 ഓവറില്‍ 293 റണ്‍സിനു എല്ലാവരും പുറത്തായി. സിജോമോന്‍ ജോസഫ് (61) സല്‍മാന്‍ നിസാര്‍(65), രോഹന്‍ എസ് കുന്നുമ്മേല്‍ (42) എന്നിവര്‍ കേരളത്തിനുവേണ്ടി മികച്ച ബാറ്റിംഗ് നടത്തി. കേരളം 211 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സൌരാഷ്്ട്ര 97.2 ഓവറില്‍ 168 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിനു 43 റണ്‍സിന്റെ ജയവും. സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.