സച്ചിന്‍ ഇടപെട്ടു: സരിതാ ദേവിയുടെ സസ്പെന്‍ഷനെതിരേ അപ്പീല്‍ നല്കും
Thursday, November 27, 2014 11:18 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ബോക്സര്‍ സരിതാ ദേവിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോണോവാല്‍. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നിഷേധിച്ചതിനെത്തുര്‍ന്നാണ് സരിത ദേവിയെ സസ്പെന്‍ഡ് ചെയ്തത്.

സരിതാ ദേവിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ വേണ്ട സഹായമെല്ലാം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. സരിതയുടെ കേസ് പരിഗണിക്കണമെന്ന് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനോട് ആവശ്യപ്പെടുമെന്നും അവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനയ്ക്ക് രാജ്യം എപ്പോഴും നന്ദിയുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബോക്സറുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ മന്ത്രിയുമായി സംസാരിച്ചിരുന്നു. രാജ്യം മുഴുവന്‍ സരിതയ്ക്കൊപ്പമുണ്െടന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സച്ചിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.