ദേശീയ ജൂണിയര്‍ ആന്‍ഡ് യൂത്ത് ടിടി: കേരളം സെമിഫൈനലില്‍
Thursday, November 27, 2014 11:19 PM IST
ആലപ്പുഴ: ദേശീയ ജൂണിയര്‍ ആന്‍ഡ് യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പെണ്‍കുട്ടികള്‍ സെമിഫൈനലിലേക്ക്. ഇന്നലെ നടന്ന ജൂണിയര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം തമിഴ്നാടിനെ (3-0) എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മറ്റൊരു ക്വാര്‍ട്ടറില്‍ തെലങ്കാന വെസ്റ്് ബംഗാളിനെ (3-2) എന്ന സ്കോറിനും പരാജയപ്പെടുത്തി.
കേരളത്തിനു വേണ്ടി മരിയയും സേറയും മികച്ച പ്രകടനം കാഴ്ചവച്ചു. മഹാരാഷ്ട്ര എടീമും ബിടീമും ജൂണിയര്‍ പെണ്‍കുട്ടികളുടെ സെമിഫൈനലിലെത്തിയിട്ടുണ്ട്.

ടീം ചാമ്പ്യന്‍ഷിപ്പ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.