പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍, ആണ്‍കുട്ടികള്‍ മൂന്നാം സ്ഥാനത്തിന്
Thursday, November 27, 2014 11:19 PM IST
നാസിക്: നാല്പത്തിയൊന്നാമത് ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍. മഹാരാഷ്്ട്രയോട് 69-79നു പരാജയപ്പെട്ടെങ്കിലും കേരളം ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. മധ്യപ്രദേശാണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കേരളം മിസോറാമിനെ 56-54നു പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിനു യോഗ്യത നേടി. കര്‍ണാടകയാണ് ഇനി കേരളത്തിന്റെ എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.