ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റില്‍ കേരളത്തിനു കിരീടം
Saturday, November 29, 2014 11:18 PM IST
നാസിക്ക്: നിലവിലെ ചാമ്പ്യന്‍ ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി കേരളം പെണ്‍കുട്ടികളുടെ ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം കിരീടം ചൂടുന്നത്.

സ്കോര്‍: 78-72. കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വിന്നി ബെസ്റിനാണ് ടീമിന്റെ പരിശീലക. കേരളത്തിനുവേണ്ടി ആര്‍. ശ്രീകല 36 പോയിന്റ് നേടി. അപര്‍ണ സദാശിവന്‍ 15ഉം ഡാനിയേല മാത്യൂസ് 13ഉം പോയിന്റ് സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.