സൂപ്പര്‍ലീഗ് സീരി എയെ മറികടന്നു
Saturday, November 29, 2014 11:18 PM IST
ന്യുഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ജനപ്രീതിയിലും കാണികളുടെ പങ്കാളിത്തത്തിലും ഇറ്റാലിയന്‍ ലീഗായ സീരി എ യെ മറികടന്നു. ഐഎസ്എല്‍ കാണാന്‍ സ്റേഡിയത്തിലെത്തിയവരുടെ എണ്ണം ഒരുകോടി കഴിഞ്ഞു. ഓരോ കളിക്കും ശരാശരി 24,357 പേര്‍ ഗാലറികളിലെത്തുന്നു. ജര്‍മന്‍ ലീഗായ ബ്യുണ്ടസ് ലിഗ, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ എന്നിവയ്ക്കു പിന്നിലാണ് സൂപ്പര്‍ലീഗിന്റെ സ്ഥാനം. ആരാധകര്‍ ഏറ്റെടുത്തതോടെ അടുത്ത സീസണ്‍ മുതല്‍ കുടുതല്‍ പ്രമുഖ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാനെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. മൂന്നുമാസം കൊണ്ടു ലീഗ് അവസാനിക്കുന്നതിനാല്‍ ലാറ്റിനമേരിക്കയില്‍ നിന്നും യുറോപ്പിലെ രണ്ടാംനിര ക്ളബ്ബുകളില്‍ നിന്നും കൂടുതല്‍ താരങ്ങളെത്തുമെന്നാണ് നിരീക്ഷകരുടെ അനുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.