ചങ്ങനാശേരി എസ്ബി, പാലാ അല്‍ഫോന്‍സാ മുന്നില്‍
Thursday, December 18, 2014 11:34 PM IST
കൊച്ചി: എറണാകുളം മഹാരാജാസ് സ്റേഡിയത്തില്‍ ആരംഭിച്ച എംജി യൂണിവേഴ്സിറ്റി അത്ലറ്റിക്സില്‍ പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി കോളജും (10 പോയിന്റ്), വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും (15 പോയിന്റ്) മുന്നിട്ടു നില്‍ക്കുന്നു. അഞ്ചു പോയിന്റുകള്‍ വീതം നേടിയ കോതമംഗലം എംഎ കോളജും പാലാ സെന്റ് തോമസ് കോളജുമാണ് പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്.

ഏഴു പോയിന്റ് നേടിയ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ഇന്നലെ നടന്ന പുരുഷവിഭാഗത്തില്‍ ഹാഫ് മാരത്തണ്‍ മത്സരത്തില്‍ എസ്ബി കോളജിലെ ജി. അജിത്ത് ഒന്നാം സ്ഥാനവും കോതമംഗലം എംഎ കോളജിലെ ജിബിന്‍ തോമസ് രണ്ടാം സ്ഥാനവും പാലാ സെന്റ് തോമസ് കോളജിലെ പി.ഡി. ജിനൂബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗം ഹാഫ് മാരത്തണ്‍ മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിലെ വിദ്യാര്‍ഥിനികളായ ഗോപിക ആര്‍. നായര്‍ ഒന്നാം സ്ഥാനവും വി.ടി. ആഷ്ലി രണ്ടാം സ്ഥാനവും ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ബി.എസ്. അഞ്ജലി മൂന്നാം സ്ഥാനവും നേടി.


മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 10ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ നിര്‍വഹിക്കും. ഇന്നു 18 ഇനങ്ങളുടെ ഫൈനലുകള്‍ നടക്കും. പുരുഷ, വനിതാ വിഭാഗം 400 മീറ്റര്‍, 100 മീറ്റര്‍ ഫൈനലുകളും ഇന്നു നടക്കും. മീറ്റ് നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.