ബാഴ്സയ്ക്കു ജയം
Thursday, December 18, 2014 11:32 PM IST
ബാഴ്സലോണ: കോപ ഡെല്‍ റേയില്‍ ബാഴ്സലോണ പ്രീക്വാര്‍ട്ടറില്‍. രണ്ടാം പാദ മത്സരത്തില്‍ ഹുസ്കയെ 8-1ന് തോല്‍പ്പിച്ചാണ് ബാഴ്സ വന്‍ ജയം സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ ബാഴ്സ 4-0ന് ജയിച്ചിരുന്നു. ഇതോടെ ബാഴ്സ സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ളബ്ബായ ഹുസ്കയെ 12-1ന് പരാജയപ്പെടുത്തി. പെഡ്രോ ഹാട്രിക് ഗോള്‍ നേടി (20, 26, 43), സെര്‍ജി റോബെര്‍ട്ടോ (29), ആന്ദ്രെ ഇനിയസ്റ (39), അഡ്രിയാനോ കോറിയ (68), ആഡാമ ട്രാറേ (78), സാഡ്രോ റാമിറസ് (83) എന്നിവരാണ് കറ്റാലന്‍ ടീമിനുവേണ്ടി വലകുലുക്കിയത്. ഗാല്‍വസ് ബുര്‍ഗോസ് (86) വകയായിരുന്നു ഹുസ്കെയുടെ ആശ്വാസ ഗോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.