ഡുപ്ളസി ഒടുവില്‍ ഡക്കായി
ഡുപ്ളസി ഒടുവില്‍ ഡക്കായി
Friday, December 19, 2014 11:24 PM IST
സെഞ്ചൂറിയന്‍(ദക്ഷിണാഫ്രിക്ക): ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫാഫ് ഡുപ്ളസി റണ്ണൊന്നുമെടുക്കാതെ പുറത്തായി. 62 ഏകദിനങ്ങള്‍ക്കും 20 ട്വന്റി-20കള്‍ക്കും 17 ടെസ്റുകള്‍ക്കും ശേഷം ഫാഫ് ഡുപ്ളസി ഡക്കായി. കൃത്യമായി പറഞ്ഞാല്‍ 109-ാമത്തെ ഇന്നിംഗ്സിലാണ് ഡുപ്ളസി ഡക്കാകുന്നത്. 18-ാമത്തെ ടെസ്റിലെ ആദ്യ ഇന്നിംഗ്സിലായിരുന്നു ഡുപ്ളസി ഡക്കായത്. വെസ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റിലെ ആദ്യ ഇന്നിംഗ്സില്‍ കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാംദിന്‍ പിടിച്ചണ് ഡുപ്ളസി പുറത്തായത്. ഡുപ്ളസി ഡക്കായെങ്കിലും ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റിന് 552 റണ്‍സെന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഹഷിം അംല 208 റണ്‍സ് നേടിയപ്പോള്‍ ഡിവില്യേഴ്സ് 152ഉം സിയാന്‍ വാന്‍ സില്‍ പുറത്താകാതെ 101 റണ്‍സും നേടി.


2011 ജനുവരി എട്ടിന് ഇന്ത്യക്കെതിരേ അരങ്ങേറിയ ഡുപ്ളസിയുടെ 100-ാമത്തെ അന്താരാഷ്ട്ര മത്സരത്തിലാണ് ആദ്യ ഡക്ക് എന്നതും പ്രത്യേകതയാണ്. ദക്ഷിണാഫ്രിക്കയുടെ തന്നെ എബി ഡിവില്യേഴ്സാണ് ഏറ്റവും കൂടുതല്‍ കാലം ഡക്കാകാതെയിരുന്ന ബാറ്റ്സ്മാന്‍. 84 ഇന്നിംഗ്സുകള്‍ക്കു ശേഷമാണ് ഡിവില്യേഴ്സ് ഡക്കായത്. ഇംഗ്ളണ്ടിന്റെ ജറെയ്ന്റ് ജോണ്‍സണ്‍(71), ഓസ്ട്രേലിയയുടെ ബ്രാഡ് ഹാഡിന്‍ (69), വിന്‍ഡീസിന്റെ ദിനേഷ് രാംദിന്‍ എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.