ലിവര്‍പൂള്‍ സെമിയില്‍
Friday, December 19, 2014 11:27 PM IST
ലണ്ടന്‍: ലിവര്‍പൂള്‍ കാപ്പിറ്റള്‍ വണ്‍(ലീഗ് കപ്പ്) സെമിയില്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബോണ്‍മൌത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ സെമിയിലെത്തിയത്. റഹിം സ്റെര്‍ലിംഗ്(20,51) നേടിയ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ലസാര്‍ മാര്‍കോവിക്(27) ആണ് ലിവര്‍പൂളിന്റെ മറ്റൊരു സ്കോറര്‍. സെമിയില്‍ കരുത്തരായ ചെല്‍സിയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. രണ്ടുപാദങ്ങളിലായാണ് സെമി. ന്യൂകാസില്‍ യുണൈറ്റഡിനെ 4-0നു പരാജയപ്പെടുത്തിയ ടോട്ടനം ഹോട്സ്പറും സെമിയിലെത്തിയിട്ടുണ്ട്. നാബില്‍ ബന്‍ഡലെബ്(18), നാസര്‍ (46), ഹാരി കെയ്ന്‍ (65), റോബര്‍ട്ടോ സൊര്‍ഡാഡോ(70) എന്നിവരാണ് ഗോളുകള്‍ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.