കേരളത്തിന് ഇഞ്ചുറി ഷോക്ക്
കേരളത്തിന് ഇഞ്ചുറി ഷോക്ക്
Sunday, December 21, 2014 12:24 AM IST
മുംബൈ: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടം അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്ക്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റേഡിയത്തില്‍ നടന്ന ആദ്യന്തം വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ളാസ്റ്റേഴ്സിനെ കോല്‍ക്കത്ത മറികടന്നത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായിറങ്ങിയ മുഹമ്മദ് റഫീക്കാണ് (90+3) മലയാളികളെ ഞെട്ടിച്ചു വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം കേരള ബ്ളാസ്റേഴ്സ് മുന്‍തൂക്കം നിലനിര്‍ത്തിയെങ്കിലും ഗോളകന്നു നിന്നു.

മൂന്നു സ്ട്രൈക്കര്‍മാരുമായി കളത്തിലിറങ്ങിയ ബ്ളാസ്റ്റേഴ്സായിരുന്നു തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചത്. ഇയാന്‍ ഹ്യൂമും മൈക്കിള്‍ ചോപ്രയും നിരവധി അവസരങ്ങള്‍ നെയ്തെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഗോളില്‍ നിന്നകറ്റി. കേരളത്തിന്റെ മുന്നേറ്റങ്ങളെല്ലാം സമര്‍ഥമായി ത ടുത്ത അത്ലറ്റിക്കോ ഗോളി അപ്പൌളോ എഡെലിന്റെ പ്രകടനവും നിര്‍ണായകമായി. ഗോളെന്നുറപ്പിച്ച അരഡസനിലേറേ നീക്കങ്ങളില്‍ എഡെല്‍ കോല്‍ക്കത്തയ്ക്കു രക്ഷകനായി. കോല്‍ക്കത്തന്‍ നിരയിലിറങ്ങിയ മലയാളിതാരം മുഹമ്മദ് റാഫിക്കു ഗോളടിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.


55,000ത്തോളം കാണികള്‍ നിറഞ്ഞ കലാശപ്പോരാട്ടത്തിനു ടീം ഉടമകളായ സച്ചിന്‍ തെണ്ടുല്‍ക്കറും സൌരവ് ഗാംഗുലിയും ബോളിവുഡിലെയും കായികലോകത്തെയും നിരവധി പ്രമുഖരും എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.