കൊച്ചീപ്പന്‍ ട്രോഫി എസ്ബിടിക്ക്
Monday, December 22, 2014 11:29 PM IST
തിരുവല്ല: കെ.ഐ. കൊച്ചീപ്പന്‍ സ്മാരക സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ കിരീടം എസ്ബിടി സ്വന്തമാക്കി. തിരുവല്ല പബ്ളിക് സ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ തിരുവനന്തപുരം കെഎസ്ഇബിയെ 3-1നു കീഴടക്കിയാണ് എസ്ബിടി കിരീടം ചൂടിയത്.

മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഷൈജുമോനിലൂടെ എസ്ബിടി ലീഡ് സ്വന്തമാക്കി. എന്നാല്‍, നാലു മിനിറ്റിനുശേഷം പ്രിന്‍സ് പൌലോസിലൂടെ കെഎസ്ഇബി സമനിലയിലെത്തി. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ ജിജോ ജോസഫ് എസ്ബിടിയെ വീണ്ടും മുന്നിലെത്തിച്ചു. 86-ാം മിനിറ്റില്‍ ആസിഫ് ഷഹീറിന്റെ ഉജ്വല ഗോളിലൂടെ എസ്ബിടി കിരീടം ഉറപ്പാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.