ഐഎസ്എല്‍ ചാമ്പ്യന്മാര്‍ക്ക് ഉജ്വല വരവേല്പ്
Monday, December 22, 2014 11:30 PM IST
കോല്‍ക്കത്ത: സന്തോഷത്തിന്റെ നഗരത്തിനു ക്രിസ്മസ് മധുരവുമായി അത്ലറ്റിക്കോ ഡി കോല്‍ക്കത്ത എത്തി, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രഥമ കിരീടവുമായി. ഐഎസ്എല്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്ക, കോല്‍ക്കത്തയില്‍ ഉജ്വല വരവേല്പ്. നായകന്‍ ലൂയിസ് ഗാര്‍സ്യ, പരിശീലകന്‍ അന്റോണിയോ ഹബാസ് എന്നിവരാണ് ട്രോഫിയുമായി ആദ്യം കോല്‍ക്കത്തയുടെ മണ്ണില്‍ കാലുകുത്തിയത്. പിന്നാലെ മറ്റ് ടീം അംഗങ്ങളും ഉടമകളിലൊരാളായ സൌരവ് ഗാംഗുലിയും. ടീമിന്റെ പിന്തുണച്ച എല്ലാവര്‍ക്കും ഗാംഗുലി നന്ദി പറഞ്ഞു. മൂന്നു മാസം മുമ്പ് കോല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച ഐഎസ്എല്‍ പ്രയാണത്തിന് കപ്പുമായി തിരിച്ചെത്തി അവസാനം കുറിക്കുന്നു-ഗാംഗുലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.