ബാഴ്സയുടെ പഞ്ചതന്ത്രം
Monday, December 22, 2014 11:30 PM IST
ബാഴ്സലോണ: ലയണല്‍ മെസി ഇരട്ടഗോള്‍ നേടിയ സ്പാനിഷ് ലീഗ് മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ഏകപക്ഷീയമായ അഞ്ചു ഗോള്‍ വിജയം. സ്വന്തം തട്ടകത്തില്‍വച്ച് കോര്‍ഡോബയെയാണ് ബാഴ്സലോണ 5-0നു തകര്‍ത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ റയലിന്റെ തൊട്ടടുത്തെത്തി കറ്റാലന്‍സ്. പെഡ്രോ (2), ലൂയിസ് സുവാരസ് (53), പീക്വെ (80), മെസി (82, 90) എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോള്‍ സ്വന്തമാക്കിയത്. ലാ ലിഗയില്‍ ഉറുഗ്വെന്‍ താരം സുവാരസ് സ്വന്തമാക്കുന്ന കന്നി ഗോളാണ് ന്യൂകാമ്പില്‍ പിറന്നത്.


മറ്റു മത്സരങ്ങളില്‍ എസ്പ്യാനോള്‍ 3-1ന് റയോ വയ്യക്കാനോയെയു വലെന്‍സിയ 1-0നു എയ്ബറിനെയും കീഴടക്കി. ലെവന്റെ-റയല്‍ സോസിഡാഡ് പോരാട്ടം 1-1 സമനിലയില്‍ അവസാനിച്ചു. ലീഗില്‍ 15 മത്സരങ്ങളില്‍നിന്ന് 39 പോയിന്റുമായി റയല്‍ മാഡ്രിഡാണ് തലപ്പത്ത്. 16 മത്സരങ്ങളില്‍നിന്ന് 38 പോയിന്റുള്ള ബാഴ്സലോണ രണ്ടാം സ്ഥാനത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.