ഇന്ത്യക്കു സ്വര്‍ണം
Tuesday, December 23, 2014 11:36 PM IST
കോല്‍ക്കത്ത: പതിനാറു വയസില്‍ താഴെയുള്ളവരുടെ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം ഇന്ത്യക്ക്. ഇന്ത്യന്‍ കളിക്കാര്‍ക്ക് റഷ്യയുടെയും ഇറാന്റെയും താരങ്ങളില്‍നിന്ന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. റഷ്യ രണ്ടാമതും ഇറാന്‍ മൂന്നാം സ്ഥാനത്തുമെത്തി. ഒമ്പത് മത്സരങ്ങളില്‍നിന്ന് ഇന്റര്‍നാഷണല്‍ മാസ്റര്‍ അരവിന്ദ് ചിദംബരം എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തും മുരളി കാര്‍ത്തികേയന്‍ പത്ത് മത്സരങ്ങളില്‍നിന്ന് അത്രതന്നെ പോയിന്റുമായി നാലാം സ്ഥാനത്തുമെത്തി. ദിപിയന്‍ ഘോഷ് (ഒമ്പത് കളിയില്‍ 5.5 പോയിന്റ്), കുമാരന്‍ ബാലാജി (ഒമ്പത് കളിയില്‍ 4.5), ജി.കെ. മോനിഷ (മൂന്നുകളിയില്‍ 0.5) എന്നിവരാണ് ടീമിലെ മറ്റ് കളിക്കാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.