സച്ചിന്‍ ലോകകപ്പ് അംബാസഡര്‍
സച്ചിന്‍ ലോകകപ്പ് അംബാസഡര്‍
Tuesday, December 23, 2014 11:34 PM IST
മുംബൈ: 2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറെ ഐസിസി നിയമിച്ചു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന്റെ അംബാസഡറായി സച്ചിന്‍ നിയുക്തനാകുന്നത്. 2011ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ സംയുക്തമായി നടന്ന ലോകകപ്പിലും സച്ചിനായിരുന്നു അംബാസഡര്‍.

ലോകകപ്പിന്റെ പ്രമോഷണല്‍ പരിപാടികളില്‍ സച്ചിന്‍ പങ്കെടുക്കും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമാണ് സച്ചിന്‍. 45 മത്സരങ്ങളില്‍ 56.95 ശരാശരിയില്‍ 2278 റണ്‍സ് സച്ചിന്‍ നേടി. 2003 ലോകകപ്പില്‍ 673 റണ്‍സ് നേടിയ സച്ചിന്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയിരുന്നു. വീണ്ടും തന്നെ ലോകകപ്പിന്റെ അംബാസഡറായി തെരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവുമു ണ്െടന്ന് സച്ചിന്‍ പറഞ്ഞു.


1987ല്‍ ബോള്‍ ബോയിയായി ലോകകപ്പ് കണ്ടു തുടങ്ങിയ താന്‍ അന്നുമുതല്‍ ഓരോ പന്തും ആസ്വദിക്കുകയായിരുന്നുവെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. ഓരോ ലോകകപ്പും തനിക്ക് ഓരോ അനുഭവം സമ്മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29വരെ ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലുമായാണ് ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക. ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിനെ ഒരിക്കല്‍ക്കൂടി തെര ഞ്ഞെടുക്കുന്നതില്‍ ഐസിസിക്ക് സന്തോഷമേയുള്ളൂ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.