കോഹ്ലിയുടെ നാലാം നമ്പര്‍ വിവാദമാകുന്നു
കോഹ്ലിയുടെ നാലാം നമ്പര്‍ വിവാദമാകുന്നു
Sunday, January 25, 2015 10:50 PM IST
സിഡ്നി: സച്ചിന്‍ തെണ്ടുല്‍ക്കറെ ഓപ്പണിംഗ് പൊസിഷനില്‍നിന്ന് നാലാമനാക്കി ഇറക്കി ടീം ഇന്ത്യ പരാജയം നേരിട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ സൌരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും നായകത്വത്തിന്‍ കീഴിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വിരാട് കോഹ്്ലിയുടെ സ്ഥിരം ബാറ്റിംഗ് നമ്പറായ മൂന്നില്‍നിന്ന് നാലിലേക്കു ധോണി മാറ്റിയത് വിവാദമാകുന്നു.

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയെ നാലാമനായി ഇറക്കി പരീക്ഷിക്കുന്ന തന്ത്രം പാളുകയാണ്. അദ്ദേഹത്തിന് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുന്നില്ല എന്നതുമാത്രമല്ല, ദയനീയ പ്രകടനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓസീസിനെതിരെ ഒന്‍പത്, ഇംഗ്ളണ്ടിനെതിരെ നാല് എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളില്‍ കോഹ്്ലിയുടെ സ്കോര്‍. രണ്ടു മത്സരങ്ങളിലും ഇന്ത്യ നാണംകെട്ട പരാജയം ഏറ്റു വാങ്ങുകയും ചെയ്തു.

അതേസമയം, ഓസ്ട്രേലിയയിലെ വേഗമാര്‍ന്ന പിച്ചുകളിലെ ന്യൂ ബോളുകളില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് കോഹ്ലിയെ നാലാമനായി ഇറക്കിയതെന്നാണ് ടീം മാനേജ്മെന്റ് രഹസ്യമായി വ്യക്തമാക്കുന്നത്. എന്നാല്‍, ന്യൂബോള്‍ നന്നായി കളിക്കാന്‍ കഴിയുന്ന എത്രപേര്‍ നമ്മുടെ ടീമില്‍ ഉണ്െടന്നതാണ് ചോദ്യം. രോഹിത് ശര്‍മയൊഴികെ എല്ലാവരും പരാജയപ്പെടുന്ന കാഴ്ചയായിരുന്നു.

അതേസമയം തന്റെ കരിയറില്‍ മൂന്നാമനായി ഇറങ്ങിയിട്ടുള്ള 75 ശതമാനം മത്സരങ്ങളിലും കോഹ്്ലി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. സ്ഥാനം മാറിയതോടെ കോഹ്ലി പരാജയമായി. ആദ്യമത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മാറ്റിവച്ചാല്‍ ഇന്ത്യന്‍ ബാറ്റിംഗ്് പൂര്‍ണ പരാജയമായിരുന്നു. രണ്ടാം മത്സരത്തില്‍ രോഹിത് പരിക്കേറ്റതോടെ 150 റണ്‍സ് കണ്െടത്താന്‍ പോലും ഇന്ത്യ ബദ്ധപ്പെട്ടു. 92 മത്സരങ്ങളില്‍ മൂന്നാമനായി ഇറങ്ങിയ കോഹ്ലി 14 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളുമടക്കം 4,158 റണ്‍സെടുത്തിട്ടുണ്ട്. നാലാമനായി ഇറങ്ങിയ 34 മത്സരങ്ങളില്‍ നിന്ന് ഏഴു സെഞ്ചുറികളും എട്ടു അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1,718 റണ്‍സും നേടി. ശരാശരി നോക്കിയാല്‍ രണ്ടു സ്ഥാനത്തും കോഹ്ലി മികച്ച പ്രകടനമാണ്.


എന്നാല്‍, സമീപകാലത്ത് നാലാമനായി ഇറങ്ങിയ കോഹ്്ലിക്കു പലപ്പോഴും പിഴയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. പാക്കിസ്ഥാനെതിരെ 183 എന്ന ഉയര്‍ന്ന സ്കോര്‍ നേടിയതും മൂന്നാമനായി ഇറങ്ങിയായിരുന്നു.

നാലാം സ്ഥാനത്ത് ഭേദപ്പെട്ട പ്രകടനം നേരത്തെ നടത്തിയിട്ടുണ്െടങ്കിലും ലോകകപ്പ് തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നത് ടീമിനു ഗുണകരമാകില്ല എന്നാണ് നിരീക്ഷണം. കോഹ്്ലി ആഗ്രഹിക്കുന്നതും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ്. അതേസമയം, ടീം ആഗ്രഹിക്കുന്ന പൊസിഷനില്‍ കോഹ്്ലി ബാറ്റ് ചെയ്യണമെന്ന് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. കോഹ്്ലിയുടെ പ്രകടനം എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ കിരീടസാധ്യതയെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.