കിവീസിനു ജയം, പരമ്പര
Monday, January 26, 2015 11:42 PM IST
ഡുനെഡിന്‍: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. ഏഴു മത്സരങ്ങളുടെ പരമ്പരയിലെ ആറാം ഏകദിനം ജയിച്ച് കിവീസ് 4-1ന് പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനം മഴ മൂലം നടന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 120 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 315 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലങ്കയുടെ പോരാട്ടം 40.3 ഓവറില്‍ 195ന് അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിനു സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒരുഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍നിന്നാണ് കിവീസ് മികച്ച സ്കോറിലേക്കു കുതിച്ചത്.


കെയ്ന്‍ വില്യംസണ്‍ (97), റോസ് ടെയ്ലര്‍ (96), കോറി ആന്‍ഡേഴ്സണ്‍ (40), ഗ്രാന്‍ഡ് എലിയട്ട്(21) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കിവീസിനെ മുന്നൂറു കടത്തിയത്. മറുപടിയില്‍ ലങ്കയ്ക്കു വേണ്ടി കുമാര്‍ സംഗകാര (81) മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ലങ്കയുടെ ഏഴു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പോയത്. ആന്‍ഡേഴ്സണ്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്െടണ്ണം മിച്ചല്‍ മക്ളെന്‍ഗഷനും സ്വന്തമാക്കി. മികച്ച ഓള്‍റൌണ്ട് പ്രകടനം നടത്തിയ കോറി ആന്‍ഡേഴ്സനാണ് മാന്‍ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.