ചെല്‍സി ലീഗ് കപ്പ് ഫൈനലില്‍
Thursday, January 29, 2015 10:29 PM IST
ലണ്ടന്‍: ചെല്‍സിയുടെ സ്വന്തം സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ലീഗ് കപ്പിന്റെ രണ്ടാം പാദസെമി ഫൈനല്‍ മത്സരത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി ഹൊസെ മൌറിഞ്ഞോയുടെ ടീം ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിയില്‍ ബ്രാനിസ്ളാവ് ഇവാനോവിച്ചിന്റെ ഗോളാണ് ചെല്‍സിക്കു ജയം നല്‍കിയത്. ചെല്‍സിയില്‍ എത്തിയശേഷമുള്ള മൌറിഞ്ഞോയുടെ ആദ്യ ഫൈനലാണ്. ആദ്യ പാദം 1-1ന് സമനിലയാകുകയായിരുന്നു. മുഴുവന്‍ സമയത്ത് ഗോളുകള്‍ അകന്നുനിന്നപ്പോള്‍ മത്സരം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ വില്യന്‍ എടുത്ത ഫ്രീകിക്ക് ബോക്സില്‍നിന്ന ഇവാനോവിച്ചിന്റെ തലയിലേക്ക്. ഉയര്‍ന്നു ചാടിയ സെര്‍ബിയന്‍ ഡിഫന്‍ഡര്‍ ഹെഡറിലൂടെ പന്ത് വലയിലേക്കു പായിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.