പരിക്ക്: രോഹിത് കളിക്കില്ല
Thursday, January 29, 2015 10:29 PM IST
പെര്‍ത്ത്: ത്രിരാഷ്ട്ര പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കളിക്കില്ല. പരിക്കില്‍ നിന്നും പൂര്‍ണമുക്താനാകാത്തതാണ് കാരണം. ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫോമിലുള്ള രോഹിതിനെ കളിപ്പിച്ച് പരിക്ക് വഷളാക്കണ്െടന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. നാളെ ഇംഗ്ളണ്ടിനെതിരേ നടക്കുന്ന നിര്‍ണായകമത്സരത്തില്‍ ശിഖര്‍ ധവാന്‍-അജിങ്ക്യ രഹാനെ ജോഡി ഇന്നിംഗ്സ് തുറക്കും. ധവാന്റെ മോശം ഫോമും രോഹിതിന്റെ പരിക്കും ഇന്ത്യക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. രോഹിതിന്റെ പരിക്ക് ടീം ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്.


ഫെബ്രുവരി 8,10 തീയതികളില്‍ നടക്കുന്ന ലോകകപ്പ് പരിശീലനമത്സരത്തില്‍ താരത്തിനു കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ടീമിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ പരിശീലന മത്സരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.