പ്രിന്‍സും മഹിതയും നയിക്കും
Thursday, January 29, 2015 10:30 PM IST
തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസിനുള്ള കേരളാ പുരുഷ വനിതാ ടീമുകള്‍ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ എച്ച്.എസ് പ്രിന്‍സും വനിതാ ടീമിനെ മഹിതാ മോഹനനും നയിക്കും. മറ്റു ടീം അംഗങ്ങള്‍ പുരുഷന്‍മാര്‍: സൂരജ്മല്‍ ജാട്ട്, അഭിലാഷ് മോഹന്‍, അജേഷ് മോഹന്‍, ദയാലറാം ശരണ്‍, എം.ടി ബാസപ്പ, എസ്. സുബിന്‍, വി. വിനായക്, പി.സിനുരാജ്, പി.ഒ. സയോണ്‍


വനിതകള്‍: വി.ജി പാര്‍വതി, ലിഡിയമോള്‍ എം. സണ്ണി, വി. രജനി, വിനയ വിജയന്‍, ടി.പി അഞ്ജിത, ടിനു മറിയ ടോമി, കെസിയ വര്‍ഗീസ്, എസ്.ബിസ്മി, കൃഷ്ണേന്ദു ടി കൃഷ്ണ.

ചന്ദ്രന്‍ചെട്ടിയാര്‍, സൂരജ് എന്നിവരാണു പരിശീലകര്‍. അഭിലാഷ് രാജന്‍ പുരുഷ ടീമിന്റയും ലതാ മോഹനന്‍ വനിതാ ടീമിന്റെയും മാനേജര്‍മാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.