ട്വന്റി-20 ലോകകപ്പ് 2016 ഇന്ത്യയില്‍
Friday, January 30, 2015 10:28 PM IST
ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2016ലെ ട്വന്റി-20 ലോകകപ്പ് മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നു വരെ നടക്കും. ദുബായിയില്‍ തുടരുന്ന ഐസിസി ബോര്‍ഡ് മീറ്റിംഗിലാണ് സമയക്രമം സംബന്ധിച്ച തീരുമാനമായത്. എന്നാല്‍ വേദികള്‍ പ്രഖ്യാപിച്ചിട്ടില്ല. 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ടെസ്റ് പദവിയുള്ള 10 ടീമുകള്‍ നേരിട്ട് യോഗ്യത നേടും. അവശേഷിക്കുന്ന ടീമുകളെ കണ്െടത്താന്‍ ഈ വര്‍ഷം ജൂലയില്‍ യോഗ്യതാ ടൂര്‍ണമെന്റ് നടത്തും. സ്കോട്ട്ലന്‍ഡിലും അയര്‍ലന്‍ഡിലുമായാണ് ഈ മത്സരങ്ങള്‍ നടക്കുക.


ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കാനും തീരുമാനമായി. ഫൈനല്‍ സമത്തിലവസാനിച്ചാല്‍ ഇരുടീമുകളെയും സംയുക്തജേതാക്കളായി പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.